ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂർ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരായി. കേസിലെ ഒരു പ്രതി ഹാജരായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഗ്യാ സിങ് കോടതിയിലെത്തിയത്. കേസിൽ പ്രതികളുടെ വാദം കേൾക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും നേരത്തെ എഴുന്നേൽക്കാൻ സാധിക്കില്ലെന്നും പ്രഗ്യാ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒക്ടോബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്തംബർ 14ന് കേസിൽ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ടെന്നും കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സി.ആർ.പി.സി നിയമപ്രകാരം തെളിവെടുപ്പ് പൂർത്തിയായാൽ പ്രതികളുടെ വാദം കോടതി കേൾക്കും. കേസിൽ പ്രതിചേർക്കപ്പെട്ട പ്രഗ്യാ സിങ് താക്കൂർ, ലെഫ്.കേണൽ പ്രസാദ് പുരോഹിത്, റിട്ടയേർഡ് മേജർ രമേശ് ഉപാധ്യായ്, ജയ് രാഹികർ, സുധാകർ ചതുർവേദി, സനീർ കുൽക്കർണി എന്നീ ആറ് പേരാണ് തിങ്കളാഴ്ച കോടതിക്ക് മുന്നിൽ ഹാജരായത്.
2008 സെപ്തംബർ 29ന് വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയായിരുന്നു നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടക്കുന്നത്. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആറ് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മൂറോളം പേർക്ക പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എൻ.ഐ.എക്ക് കൈമാറുന്നത്. അതിനു മുമ്പ് മഹാരാഷ്ട്ര ആന്‍റി ടെറർ സ്ക്വഡാണ് കേസ് അന്വേഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.