‘മുസ്​ലിം വ്യാപാരികൾക്ക് പ്രവേശനമില്ല’; ഇന്ദോറിലെ ഗ്രാമത്തിൽ ബോർഡ് 

ഭോപാൽ: മുസ്​ലിം വ്യാപാരികൾക്ക് പ്രവേശനമില്ലെന്നു മുന്നറിയിപ്പ് നൽകി മധ്യപ്രദേശിലെ ഇന്ദോറിൽ ഗ്രാമത്തിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു. ബോർഡ് നീക്കംചെയ്ത പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

‘മുസ്​ലിം വ്യാപാരികൾക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനമില്ല’ എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. പെമാൽപുർ ഗ്രാമത്തിലെ താമസക്കാരുടെ പേരിലാണ് ശനിയാഴ്ചയോടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. 

പൊലീസിന് വിവരം ലഭിച്ചയുടൻ ബോർഡ് മാറ്റിയതായും കേസെടുത്തതായും ഇന്ദോർ ഡി.ഐ.ജി പറഞ്ഞു. ബോർഡ് സ്ഥാപിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 

ബോർഡ് സ്ഥാപിച്ച സംഭവം കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് ചിത്രം സഹിതം ട്വീറ്റ് ചെയ്തു. നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ കുറ്റകരമല്ലെന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സമൂഹത്തിലുണ്ടാക്കുന്ന ഇത്തരം വേർതിരിവുകൾ ദേശീയതാൽപര്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Poster barring entry of Muslim traders in Indore village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.