ശബരിമല: പൊലീസി​െൻറത്​ കടുത്ത പെരുമാറ്റമെന്ന്​ പൊൻ രാധാകൃഷ്​ണൻ

ചെ​ന്നൈ: പൊ​ലീ​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​വു​ന്നി​ല്ലെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ. കോ​യ​മ്പ​ത്തൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല യു​ദ്ധ​ക്ക​ള​മാ​യി മാ​റി. ബാ​രി​ക്കേ​ഡു​ക​ൾ സ്​​ഥാ​പി​ച്ച്​ ഭ​ക്ത​ർ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണം​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഇ​പ്പോ​ൾ ചി​ല ഇ​ള​വു​ക​ൾ വ​രു​ത്തി സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ പു​തി​യ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ശ​ബ​രി​മ​ല ത​ക​ർ​ക്കു​ക​യാ​ണ്​ ഇ​വ​രു​ടെ ല​ക്ഷ്യം. ന​ട​പ്പ​ന്ത​ൽ മ​ര​ണ​വീ​ട്​ പോ​ലെ വി​ജ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, യു​വ​തി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റി.

Tags:    
News Summary - pon radhakrishnan sabarimala- indian news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.