ചെന്നൈ: ഏപ്രിൽ 12ന് തമിഴ്നാട്ടിലെ ആർ.കെ നഗർ നിയോജക മണ്ഡലത്തിൽ നടക്കുവാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത. രാഷ്ട്രീയ പാർട്ടികൾ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ആലോചിക്കുന്നത്. തമിഴ്നാട്ടിലെ ആദായ നികുതി വിഭാഗം മണ്ഡലത്തിൽ വ്യാപകമായി പണം വിതരണം നടന്നതായുള്ള റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച ഇൗ റിപ്പോർട്ട് കൂടി പരിഗണിച്ചാവും വിഷയത്തിൽ കമീഷൻ അന്തിമ തീരുമാനമെടുക്കും.
എ.െഎ.എ.ഡി.എം.കെ ശശികല വിഭാഗം സ്ഥാനാർഥി ടി.ടി.വി ദിനകരൻ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി 89 കോടി രൂപ വിതരണം ചെയ്തുവെന്നാണ് ആദായ നികുതി വകുപ്പിൻെറ കണ്ടെത്തൽ. വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്കറിൻെറ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
വിജയ ഭാസ്കറിൻെറ വീട്ടിൽ നിന്നും വോട്ടർമാർക്ക് പണം എങ്ങനെ നൽകണമെന്നത് ഉൾപ്പടെയുള്ളതിൻെറ രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തുവെന്നാണ് വിവരം. മണ്ഡലത്തിലെ 85 ശതമാനം വോട്ടർമാർക്ക് 4,000 രൂപ വീതം 89 കോടി രൂപ നൽകാനായിരുന്നു എ.െഎ.എ.ഡി.എം.കെയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.