Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: മൂന്ന് പൊലീസുകാർക്ക് പരിക്ക്
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരർക്കായുള്ള തെരച്ചിലിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു.
ബാരാമുള്ളയിലെ സോപൂരിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ പൊലീസുകാർക്കെതിരെ ഗ്രനേഡ് എറിഞ്ഞത്.
ബന്ദിപുര ജില്ലയിലെ മിർമൊഹല്ല മേഖലയിലും സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. ഹാജിൻ- മിർമൊഹല്ല മേഖലയിൽ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തുമണിയോടെയാണ് സി.ആർ.പി.എഫ് -ആർമി 13 രാഷ്ട്രീയ റൈഫിൾസ് സംയുക്തമായി ഭീകരർക്കായുള്ള തെരച്ചിൽ തുടങ്ങിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.