Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദികളുടെ ഗ്രനേഡാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം സമീപത്തെ കാട്ടിലേക്ക് തീവ്രവാദികൾ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി െപാലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.