Posted On
date_range Updated On
date_range യു.പിയിൽ പൊലീസിന് സുരക്ഷയില്ലെന്ന് കൊല്ലപ്പെട്ട കോൺസ്റ്റബിളിെൻറ മകൻ
ലഖ്നൗ: യു.പിയിൽ സ്വന്തം സുരക്ഷ നോക്കാൻ പോലും പൊലീസിന് ആകുന്നില്ലെന്ന് കൊലപ്പെട്ട കോൺസ്റ്റബളിെ ൻറ മകൻ വി.പി സിങ് . അതിനാൽ തന്നെ പൊലീസിൽ നിന്ന് എന്താണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സർക്കാറിെൻറ ധനസഹായം കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസിപൂർ ജില്ലയിൽ പ്രധാനമന്ത്രി പെങ്കടുത്ത റാലിക്കു തൊട്ടുപിറകെയാണ് പൊലീസുകാരന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ദേശീയ പാത ഉപരോധിച്ച നിഷാദ് വിഭാഗക്കാരെ പിരിച്ചുവിടാൻ എത്തിയ പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസുകാർക്കു നേരെ കല്ലേറുനടത്തുകയായിരുന്നു. പൊലീസ് കോൺസ്റ്റബിളായ സുരേഷ് വത്സാണ് കൊല്ലപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.