Posted On
date_range Updated On
date_range സന്ദേശ്ഖലിയിൽ പൊലീസ് ക്യാമ്പ് ആക്രമിച്ചു; കോൺസ്റ്റബിളിന് പരിക്ക്
കൊൽക്കത്ത: നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ മൂന്നംഗ സംഘം നടത്തിയ പൊലീസ് ക്യാമ്പ് ആക്രമണത്തിൽ കോൺസ്റ്റബിളിന് ഗുരുതര പരിക്കേറ്റു. സന്ദീപ് സാഹ എന്ന കോൺസ്റ്റബിളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പൊലീസുകാർക്ക് നിസ്സാര പരിക്കുണ്ട്. സന്ദീപ് സാഹയും പ്രതികളും തമ്മിൽ നേരത്തെയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.