ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വികസനവും ഉൽപാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിനഗര സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.'വാക്‌സിൻ വികസനവും ഉൽപാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി നരേന്ദ്ര മോദി മൂന്ന് നഗരങ്ങൾ സന്ദർശിക്കും. അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സന്ദർശിക്കുമെന്ന് പി.എം.ഒ ട്വീറ്റ് ചെയ്തു.
കോവിഡിനെതിരായ പോരാട്ടത്തിന്‍റെ നിർണായക ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദർശനത്തിൽ ശാസ്ത്രജ്ഞരുമായുള്ള ചർച്ചകൾ, പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, പുരോഗതി എന്നിവ വിലയിരുത്താൻ സഹായിക്കും -പി.എം.ഒ കൂട്ടിചേർത്തു.
കോവിഡിനെ നെതിരെ വാക്സിൻ നിർമ്മിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യു.കെ ആസ്ഥാനമായുള്ള കമ്പനിയായ ആസ്ട്രാസെനെക്ക, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. ലോകത്ത് ഏറ്റവുമധികം വാക്സിനുകൾ ഉത്പാദിപ്പിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
നവംബർ 24 ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച പ്രധാനമന്ത്രി, വിർച്വൽ യോഗത്തിൽ കോവിഡ് വാക്‌സിനായി കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.