പാകിസ്​താനുമായുള്ള താരതമ്യത്തിലൂടെ മോദി ഇന്ത്യയെ അപമാനിക്കുന്നു –ഗുലാം നബി

ബം​ഗ​ളൂ​രു: പാ​കി​സ്​​താ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന് ദ്ര മോ​ദി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ ​വു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ ഒാ​ഫി​സി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​കി​സ്​​താ​നെ​തി​രെ തു​ട​ർ​ച്ച​യാ​യി വീ​മ്പി​ള​ക്കു​ന്ന മോ​ദി രാ​ജ്യ​ത്തെ നൂ​റു​ക​ണ​ക്കി​ന്​​ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കു​ക​യാ​ണ്. പാ​കി​സ്​​താ​ൻ ച​ത്ത കു​തി​ര​യാ​ണെ​ന്നും ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സി​നു​പോ​ലും ഇ​പ്പോ​ൾ പാ​കി​സ്​​താ​നെ തോ​ൽ​പി​ക്കാ​നാ​കുമെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ്​ പ​റ​ഞ്ഞു.

രാ​ജ്യ​​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ​യെ കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യോ ക​ർ​ഷ​ക​പ്ര​ശ്​​ന​ങ്ങ​ളെ കു​റി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ ജി.​ഡി.​പി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ഏ​തെ​ങ്കി​ലും മ​ന്ത്രി​മാ​രോ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നെ കു​റി​ച്ച്​ ബി.​ജെ.​പി നേ​താ​ക്ക​ളോ സം​സാ​രി​ക്കു​ന്ന​ത്​ ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലെന്നും അ​ദ്ദേ​ഹം പറഞ്ഞു.

Tags:    
News Summary - PM Modi Insulting India by Comparing it With Pakistan, Says Congress Leader Ghulam Nabi Azad - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.