മോദി ബ്രഹ്മാവ് ; പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മോദി ബ്രഹ്മാവാണ്, സൃഷ്ടാവ്. സൃഷ്ടാവിനാണ് എല്ലാമറിയുന്നത്. പാർലമെന്‍റ് എന്ന് സമ്മേളിക്കുമെന്ന് ബ്രഹ്മാവായ മോദിക്ക് മാത്രമെ അറിയൂ എന്ന് കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ഇത് വരെയും പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം വിളിക്കാത്ത പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിമർശനം.  പാർലമെന്‍റിന്‍റെ തറയിൽ കാലുകുത്തുക എന്നത് മാത്രമായിരുന്നു മോദിയുടെ ആദ്യ ലക്ഷ്യം. ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ കാരണം പറഞ്ഞ് മോദി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
  
പാർലമെന്‍റിനെ അഭിമുഖീകരിക്കാൻ മോദിക്ക് ഭയമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഖാർഗെയുടെ പരിഹാസം

എന്നാൽ ശൈത്യകാല സമ്മേളനം എന്നത് പാർലമെന്‍ററിലെ ആചാരം മാത്രമാണെന്നും. തെരഞ്ഞെടുപ്പ് കാലത്ത് സമ്മേളനം മാറ്റിവെക്കുന്നത് പുതിയ കാര്യമല്ലെന്നും കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റിലി പറഞ്ഞു. 

നവംബറിലാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം സാധാരണ നടക്കാറുള്ളത്. പക്ഷെ ചരിത്രത്തിൽ ആദ്യമായി ഇൗ വർഷം പാർലമെന്‍റ് സമ്മേളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - 'PM Modi Is Brahma The Creator': Latest Congress Dig On Winter Session- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.