Posted On
date_range Updated On
date_range ഡൽഹി മെട്രോ മജന്ത ലൈൻ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം െചയ്യും; കെജ്രിവാളിന് ക്ഷണമില്ല
ന്യൂഡൽഹി: തെക്കൽ ഡൽഹിയിലെ കൽകാജിയും നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡണും തമ്മിൽ ബന്ധിപ്പിക്കുന്ന ഡൽഹി മെട്രോയുടെ പുതിയ പാത ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. 12.64 കിലോമീറ്റർ നീളമുള്ള ഇൗ പാത മജന്ത ലൈൻ എന്നാണ് അറിയപ്പെടുക. നോയിഡയിൽ നിന്ന് ഒാഖ്ല പക്ഷി സേങ്കതത്തിലേക്കുള്ള പുതിയ മെട്രോ ട്രെയിൻ ഫ്ലാഗ് ഒാഫും പ്രധാനമന്ത്രി നിർവ്വഹിക്കും.
മെട്രോയിൽ യാത്ര ചെയ്ത ശേഷം നോയിഡയിലെ െപാതു റാലിയെ അഭിസംേബാധന ചെയ്യും. അതേസമയം, പരിപാടിയിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണമില്ല. മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിൽ ആംആദ്മി പാർട്ടി കേന്ദ്രത്തിനെതിരെ വൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.