ന്യൂഡൽഹി: അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. എക്സിലായിരുന്നു മോദിയുടെ പ്രതികരണം.
വാഷിങ്ടൺ ഡി.സിയിലെ ദാരുണമായ വിമാന കൂട്ടിയിടിയിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. ഇരകളുടെ കുടുംബങ്ങൾക്ക്അനുശോചനം. അമേരിക്കയിലെ ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്നു -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വാഷിങ്ടണിന് സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവെയാണ് യാത്രാവിമാനവും സൈനിക കോപ്ടറും കൂട്ടിയിടിച്ചത്. 67 പേരാണ് ദുരന്തത്തിലകപ്പെട്ടത്. ഇതിൽ 40ലേറെ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എങ്ങനെയാണ് കൂട്ടിയിടിയുണ്ടായത് എന്നതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അപകടത്തിന് കാരണം ബൈഡൻ, ഒബാമ ഭരണകൂടങ്ങളുടെ പിഴവാണെന്ന് കുറ്റപ്പെടുത്തി യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഇന്ന് രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.