ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ലോക്സഭയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് അസാധുവാ ക്കണെമന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വാർഷിക ബജറ്റ്, വോട്ട് ഒാൺ അക്കൗ ണ്ട് എന്നീ രണ്ടുരീതി മാത്രമാണ് ഭരണഘടന അനുവദിച്ചിരിക്കുന്നെതന്നും ഇടക്കാല ബജറ്റ് ഭരണഘടന വിരുദ്ധമാെണന്നുമായിരുന്നു ഹരജിക്കാരനായ അഭിഭാഷകൻ മനോഹർലാൽ ശർമ കോടതിയിൽ ബോധിപ്പിച്ചത്.
മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിെക്ക ഇടത്തരക്കാർക്കും കർഷകർക്കും ആനുകൂല്യങ്ങൾ വാരിനൽകിയ ബജറ്റ് റദ്ദാക്കണമെന്നായിരുന്നു ശർമയുടെ വാദം. എന്നാൽ, ശർമ സ്വന്തംനിലക്കു നൽകിയ ഹരജിയിൽ ഇടപെടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
നേരത്തേ റിസർവ് ബാങ്കിെൻറ കാപിറ്റൽ റിസർവിൽനിന്ന് കോടികൾ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ശർമ നൽകിയ പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി 50,000 രൂപ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.