സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 16ൽ താ​െഴയുള്ള (എ,ബി) തദ്ദേശ സ്ഥാപന പരിധിയിലാണ്​ അനുമതിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രാർഥനക്കെത്തുന്നവരുടെ എണ്ണം 15ൽ കൂടരുത്​.

പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകി​െല്ലന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും. കാറ്റഗറി എയിലും ബിയിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 50 ശതമാനം വരെ ജീവനക്കാരെയും കാറ്റഗറി സിയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശനിയും ഞായറും നിലവിലെ നിയന്ത്രണങ്ങൾ തുടരും.

പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആളുകളുടെ എണ്ണം പരമാവധി കുറച്ചും നിയന്ത്രണങ്ങളോടെ ഇൻഡോറിൽ ടെലിവിഷൻ പരമ്പര ചിത്രീകരണം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കുന്നത്​​ പരിഗണനയിലാണ്​. എന്നാൽ, വാക്സിൻ രണ്ടു ഡോസും എടുത്തവരെയേ പ്രവേശിപ്പിക്കൂ.

നിയന്ത്രണങ്ങൾ

...................................

മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കണം

തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. അവിടെ ലോക്​ഡൗണായതിനാലാണിത്.

തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആൻറിജൻ ടെസ്​റ്റ്​ വേണം. എന്നാൽ, അവിടെ ലോക്​ഡൗണുള്ളതിനാൽ ദിവസവും പോയിവരാൻ അനുവദിക്കില്ല.

കാറ്റഗറി നിർണയത്തിൽ മാറ്റം; 11 തദ്ദേശ സ്ഥാപനങ്ങൾ അതിതീവ്ര മേഖല

ടി.പി.ആർ അടിസ്ഥാനപ്പെടുത്തിയുള്ള കാറ്റഗറി നിർണയത്തിൽ മാറ്റം. ടി.പി.ആർ എട്ടിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ്​ എ വിഭാഗത്തിൽ​. ഇൗ പട്ടികയിൽ 277 പ്രദേശങ്ങളാണുള്ളത്​. നേരത്തേ ടി.പി.ആർ എട്ടിനും 20 നും ഇടയിലുള്ള ത​ദ്ദേശ സ്ഥാപനങ്ങളാണ്​ ബി വിഭാഗത്തിലുണ്ടായിരുന്നത്​. പുതുക്കിയ മാനദണ്ഡ പ്രകാരം ഇത്​ എട്ടിനും 16 നും ഇടയിലാക്കി. 575 തദ്ദേശ സ്ഥാപനങ്ങളാണ്​ ബി വിഭാഗത്തിൽ വരിക. നേരത്തേ 20 നും 30 നും മധ്യേ ടി.പി.ആർ ഉള്ളവയായിരുന്നു സി കാറ്റഗറിയിലെങ്കിൽ ഇനി 16 നും 24 നും മധ്യേ ആണ്​. ഇത്തരം 171 പ്രദേശങ്ങളാണുള്ളത്​. ടി.പി.ആർ 30ന്​ മുകളിലായിരുന്നു​ ഡി വിഭാഗമെങ്കിൽ ഇനി​ 24ന്​ മുകളിലായിരിക്കും. 11 മേഖലകളാണ്​ ഇൗ വിഭാഗത്തിലുള്ളത്​.


Tags:    
News Summary - Places of worship will be opened with restrictions in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.