രാംവിലാസ് പസ്വന്‍റെ വകുപ്പുകൾ പിയൂഷ് ഗോയലിന്

ന്യൂഡൽഹി: കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ൾ റെയി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ന​ൽ​കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. റാം​വി​ലാ​സ് പാ​സ്വാ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​ വ​കു​പ്പു​ക​ളാണ് പി​യൂ​ഷ് ഗോ​യ​ലി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.

റെയിൽവെ, വാണിജ്യം, വ്യവസായം എന്നീ വകുപ്പുകളാണ് പിയൂഷ് ഗോയൽ നിലവിൽ കൈകാര്യം ചെയ്യുന്നത്. രോഗത്തെ തുടർന്ന് വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിയായ രാം വിലാസ് പസ്വാൻ മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.