ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. 1992ലെ നാഷണൽ കമ്മീഷൻ ഓഫ് മൈനോറിറ്റീസ് ആക്ട് പ്രകാരം ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുമതത്തെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപ്, അരുണാചൽ പ്രദേശ്, മിസോറാം, നാഗാരാൻഡ്, മേഘാലയ, ജമ്മു കശ്മീർ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കേണ്ട്ത് എന്നാണ് ഹരജിയിൽ പറയുന്നത്.
കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെക്കൂടി അഭിസംബോധന ചെയ്യുന്നതാണ് ഹരജി. ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും സാമുദായിക ദ്വന്ദ രാഷ്ട്രീയത്തിന്‍റെയും പുറത്തുകടക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. മതേതരത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ രാഷ്ട്രീയം ജനാധിപത്യത്തിന് ദോഷം മാത്രമേ െചയ്യൂ എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു വെബ് പോർട്ടലായ ഇന്ത്യാ ഫാക്ട്സിൽ 'ഹിന്ദു ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട്' എന്ന പേരിൽ ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച വിവരങ്ങളും ഹരജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.