തമിഴ്‌നാട് നിയമസഭാ മുൻ സ്പീക്കർ പി.എച്ച് പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ മുൻ സ്പീക്കറും മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യൻ അന്തരിച്ചു. 74 വയസ് സായിരുന്നു. രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

എം.ജി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന 1985 മുതൽ 1987 വരെയാണ് പി.എച്ച്. പാണ്ഡ്യൻ തമിഴ്‌നാട് നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചത്. എം.ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹം ജാനകി രാമചന്ദ്രൻെറ എ.ഐ.എ.ഡി.എം.കെ വിഭാഗത്തിൽ ചേർന്നു. പിന്നീട് ജയലളിത പക്ഷത്തെത്തി.

1999 മുതൽ 2004 വരെ പി‌.എച്ച് പാണ്ഡ്യൻ തിരുനെൽവേലി എം.പിയായിരുന്നു. ഇതിനിടെ ജയലളിതയുടെ അടുത്ത സഹായിയായി അദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തൊടൊപ്പം മകനും എ.ഐ.എ.ഡി.എം.കെയിൽ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Tags:    
News Summary - PH Pandian, ex-Tamil Nadu speaker with ‘sky-high power’, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.