Posted On
date_range Updated On
date_range ഇന്ന് പെട്രോൾ -ഡീസൽ വില വർധിപ്പിച്ചില്ല
ന്യൂഡൽഹി: രാജ്യത്ത് ഞായറാഴ്ച പെട്രോൾ, ഡീസൽ വില വർധിപ്പിച്ചില്ല. തുടർച്ചയായ രണ്ടു ദിവസം പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു.
പെട്രോളിന് ഡൽഹിയിൽ ലിറ്ററിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ്. മുംബൈയിൽ 102.30 രൂപയാണ് പെട്രോൾ വില. ഡീസലിന് 94.39 രൂപയും.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെേട്രാൾ വില നൂറുകടന്നിരുന്നു. മുംബൈയിൽ മേയ് 29നാണ് െപട്രോൾ വില നൂറുതൊട്ടത്.
ശനിയാഴ്ച പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ 24 ൈപസയും കൂട്ടിയിരുന്നു. അസംസ്കൃത എണ്ണവില ഉയർന്നതാണ് പെട്രോൾ -ഡീസൽ വില വർധിപ്പിക്കാൻ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.