മഥുര ക്ഷേത്രത്തിന് സമീപത്തെ പള്ളി മാറ്റണമെന്ന് ഹരജി; 250 രൂപ പിഴയിട്ട് കോടതി

മഥുര: മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റണമെന്ന ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷകർക്ക് 250 രൂപ പിഴ ചുമത്തി കോടതി. സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ജ്യോതി സിങ്ങാണ് പിഴ ചുമത്തിയത്. ഹരജിക്കാരുടെ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി​വെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജഡ്ജി പിഴ വിധിച്ചത്.

വെള്ളിയാഴ്ച കോടതി നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ, മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തൻവീർ അഹമ്മദ് പള്ളിയുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹരജിയി​ലെ വാദം കേൾക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് മസ്ജിദ് മാറ്റണമെന്ന തന്റെ ഹരജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടതുണ്ടെന്നും പരിപാലനത്തെക്കുറിച്ചുള്ള വാദങ്ങൾ മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. മാറ്റിവെക്കണമെന്ന രേഖാമൂലമുള്ള അഭ്യർത്ഥന പരിഗണിച്ച കോടതി, വാദം കേൾക്കുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റുകയും ഹരജിക്കാർക്ക് 250 രൂപ പിഴ ചുമത്തുകയുമായിരുന്നു.

Tags:    
News Summary - Petition to relocate church near Mathura temple; The court imposed a fine of Rs 250

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.