പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് കർഷകരെ പഴിക്കുന്നു; വായു മലിനീകരണത്തിന് കർഷകർക്കെതിരെ നടപടി എടുക്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുത്. വായുമലിനീകരണത്തിന് പ്രധാന കാരണം അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍ ആണെന്നായിരുന്നു ഡൽഹി സർക്കാറിന്‍റെ വിശദീകരണം. വൈക്കോല്‍ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോല്‍ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.

അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം എന്തുകൊണ്ടാണ് കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിക്കേണ്ടി വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് പഞ്ചാബ്, ഹരിയാന, യു.പി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായവും കോടതി ആരാഞ്ഞു.

Tags:    
News Summary - People In Delhi 5-Star Hotels Blame Farmers": Supreme Court On Pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.