???????????????? ????????????????? ????.????.?? ???????? ?????????????? ??????????????? ????????????? ???????????????????????????

പെഹ്​ലുഖാ​െൻറ കുടുംബത്തിന്​ പശുവും കിടാവും 

ന്യൂഡൽഹി: രാജസ്ഥാനിലെ അൽവാറിൽ സംഘ്പരിവാറിെൻറ നേതൃത്വത്തിലുള്ള ഗോരക്ഷാസംഘം തല്ലിക്കൊന്ന പെഹ്ലുഖാെൻറ കുടുംബത്തിന് എസ്.െഎ.ഒ കറവയുള്ള പശുവിനെയും  കിടാവിനെയും നൽകി. പശുവിനെ വളർത്തി ജീവിക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളെ ആക്രമിച്ച് അരികുവത്കരിക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരായ രാഷ്ട്രീയ പ്രതിരോധമെന്ന നിലക്കാണ് പെഹ്ലുഖാെൻറ കുടുംബത്തിന് പശുവിനെ നൽകിയത്.   
 
ഹരിയാനയിലെ മേവാത് സ്വദേശിയും ക്ഷീരകർഷകനുമായിരുന്ന 55കാരനായ പെഹ്ലുഖാനെ  ഏപ്രിൽ ഒന്നിനു രാജസ്ഥാനിലെ അൽവറിൽെവച്ചാണ് വി.എച്ച്.പി–ആർ.എസ്.എസ്–ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയത്. കറവവറ്റിയ എരുമയെ വിറ്റ്  രണ്ടു പശുവിനെയും കിടാവിനെയും വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് പെഹ്ലുഖാൻ ആക്രമിക്കപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത പശുക്കളെയും   പെഹ്ലുഖാെൻറ ഉടമസ്ഥതയിലുള്ള പിക്കപ്പ് ലോറിയും കുടുംബത്തിന് തിരിച്ചുനൽകിയിട്ടില്ല.   

 പിന്നാക്ക പ്രദേശമായ മേവാത് മേഖലയിൽ നിരവധി മുസ്ലിം കുടുംബങ്ങൾ  പശുവിനെ വളർത്തി ഉപജീവനം കഴിക്കുന്നവരാണ്.   പെഹ്ലുഖാൻ  കൊല്ലപ്പെട്ടതിന് ശേഷം  പശുവളർത്തൽ തുടരാൻ ഭയക്കുന്ന ന്യൂനപക്ഷ കുടുംബങ്ങൾ മറ്റ് ജോലികളിലേക്ക് തിരിയുന്നതിനുള്ള ആലോചനയിലാണ്. ക്ഷീരകർഷകനായി തുടരാനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി  മേവാത്ത് മേഖലയിലെ ഒരു സംഘം ക്ഷീര കർഷകർ  തങ്ങളുടെ പശുക്കളെ ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രിക്ക്  കൈമാറുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.   

പെഹ്ലുഖാെൻറ കുടുംബത്തിന് പശുവിനെ നൽകിയത് ഭീതിയിലകപ്പെട്ട കുടുംബങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് എസ്.െഎ.ഒ അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള പറഞ്ഞു. പെഹ്ലുഖാനൊപ്പം മർദനമേറ്റ അസ്മത്തിന് ചികിത്സ ലഭ്യമാക്കുന്നതും എസ്.െഎ.ഒയാണ്. മതിയായ ചികിത്സ നൽകാതെ ജില്ലാ ആശുപത്രിയിൽനിന്ന് പറഞ്ഞുവിട്ട 26കാരൻ അസ്മത്ത് വീട്ടിൽ എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത നിലയിലായിരുന്നു. ഹ്യൂമൺ വെൽഫേർ ഫൗണ്ടേഷെൻറ കീഴിലുള്ള ഡൽഹി അൽ ശിഫ ആശുപത്രിയിലെത്തിച്ച അസ്മത്ത് സുഖം പ്രാപിച്ചുവരുകയാണ്. 

Tags:    
News Summary - pehlukan-caw.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.