പെഗസസ്​: ബംഗാൾ​ ജുഡീഷ്യൽ കമീഷന്​ തുടരാം -സുപ്രീംകോടതി

ന്യൂഡൽഹി: പെഗസസ്​ വിവരം ചോർത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ നിയമിച്ച ജുഡീഷ്യൽ കമീഷന്​ അന്വേഷണം തുടരാമെന്ന്​ സുപ്രീംകോടതി. ചീഫ് ജസ്​റ്റിസ് എൻ.വി. രമണ, ജസ്​റ്റിസ് സൂര്യകാന്ത്, ജസ്​റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ്​ ജുഡീഷ്യൽ അന്വേഷണം സ്​റ്റേ ചെയ്യാനാകില്ലെന്ന്​ വ്യക്തമാക്കിയത്​.

ജുഡീഷ്യൽ കമീഷൻ രൂപവത്​കരിച്ചതിൽ പ്രതികരണം ആരാഞ്ഞ്​ കേന്ദ്ര സർക്കാർ, ഇൻഫർമേഷൻ ബ്രോഡ്​കാസ്​റ്റിക്ങ്​ മന്ത്രാലയം, ബംഗാൾ സർക്കാർ എന്നിവർക്ക്​ കോടതി നോട്ടീസ്​ അയച്ചു. ​േഗ്ലാബൽ വില്ലേജ്​ ഫൗണ്ടേഷനാണ്​ ജുഡീഷ്യൽ കമീഷൻ നിയമനം ചോദ്യം ചെയ്​ത്​ കോടതിയെ സമീപിച്ചത്​.

രാജ്യതലത്തിൽ പെഗസസ്​ വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ സംസ്​ഥാനം പ്രത്യേക ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടതില്ലെന്ന്​ ഹരജിക്കാർക്ക്​ വേണ്ടി അഡ്വ. സൗരഭ്​ മിശ്ര വാദിച്ചു. ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്ന്​​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സുപ്രീംകോടതി മുൻ ജഡ്​ജി​ മദൻ ബി. ലോകൂർ, കൽക്കത്ത ഹൈകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ ജ്യോതിർമയ്​ ഭട്ടാചാര്യ എന്നിവരടങ്ങിയ ജുഡീഷ്യൽ കമീഷനെയാണ്​ ബംഗാൾ സർക്കാർ നിയോഗിച്ചത്​. 

Tags:    
News Summary - Pegasus : Supreme Court Refuses To Stay West Bengal Govt Notification Constituting Judicial Commission; Issues Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.