ബാൽകൃഷ്ണ, രാംദേവ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പതഞ്ജലി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പതഞ്ജലി ആയുർവേദ്. കമ്പനി മാനേജിങ് ഡയറക്ടറും ബാബാ രാംദേവിന്‍റെ സഹായിയുമായ ആചാര്യ ബാൽകൃഷ്ണയാണ് മാപ്പു പറഞ്ഞത്. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ രണ്ടിന് രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പു പറച്ചിൽ നടത്തിയിരിക്കുന്നത്.

പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിറഞ്ഞ പരസ്യങ്ങളെ തുടർന്ന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.

ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ന​ബി​ൾ അ​ഡ്‍വ​ർ​ടൈ​സ്മെ​ന്‍റ്സ്) നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച അ​സു​ഖ​ങ്ങ​ൾ മാ​റ്റാ​മെ​ന്ന് അ​വ​കാ​ശ​വാ​ദ​മു​ള്ള ഒ​രു ഉ​ൽ​പ​ന്ന​വും പ​ത​ഞ്ജ​ലി പ​ര​സ്യം ചെ​യ്യു​ക​യോ വി​പ​ണ​നം ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് നേരത്തെ സുപ്രീംകോടതി ഉ​ത്ത​ര​വി​ട്ടിരുന്നു. കു​ത്തി​വെ​പ്പി​നും ഇം​ഗ്ലീ​ഷ് മ​രു​ന്നി​നു​മെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യു​ള്ള ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കവെയായിരുന്നു നടപടി.

Tags:    
News Summary - Patanjali Apologizes In Supreme Court For Misleading Advertisements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.