Posted On
date_range Updated On
date_range പാസ്പോര്‍ട്ട് അപേക്ഷ: മാതാവിന്‍െറയോ പിതാവിന്‍െറയോ പേര് മതി
ന്യൂഡല്‍ഹി: മക്കള്‍ക്കായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാവിന്‍െറയോ പിതാവിന്‍െറയോ പേര് രേഖപ്പെടുത്തിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധ രേഖയെന്ന നിലയില്‍ അനക്സര്‍ എച്ച് മാതൃകയില്‍ വെള്ളക്കടലാസില്‍ മാതാവും പിതാവും ഒപ്പിട്ടു നല്‍കണം.
മക്കള്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ നിയമപ്രകാരം മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് അപേക്ഷാഫോറത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. രണ്ടുപേരുടെയും പേരുകള്‍ വേണ്ട.
മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ അനക്സര്‍ ‘സി’ യിലോ, അനക്സര്‍ ‘ജി’ യിലോ പറഞ്ഞ സത്യവാങ്മൂലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തി പാസ്പോര്‍ട്ടിന് അപേക്ഷ നല്കുന്ന രക്ഷിതാവ് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.