Posted On
date_range Updated On
date_range വിമാനത്താവളത്തിൽനിന്നും ഐഫോണും 50,000 രൂപയും കവർന്നു; യാത്രക്കാരൻ അറസ്റ്റിൽ
ഹൈദരാബാദ്: വിമാനത്താവളത്തിൽനിന്നും ബാഗ് തട്ടിയെടുത്ത് ഫോണും പണവും കവർന്ന സംഭവത്തിൽ യാത്രക്കാരൻ പിടിയിലായി. ഹൈദരാബാദ് വിമാനത്താവളത്തിൽ തരുൺ ബാലി എന്നയാളാണ് അറസ്റ്റിലായത്.
ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനാണ് ഇയാൾ എത്തിയത്. ഡൽഹിയിലേക്ക് പോകാനെത്തിയ ഗജ്ജല യോഗാനന്ദ എന്ന യുവതിയുടെ ബാഗ് ഇയാൾ വാഷ്റൂമിന് സമീപത്തുനിന്നും കൈക്കലാക്കുകയായിരുന്നു. ജനുവരി ആറിനായിരുന്നു സംഭവം.
ബാഗ് നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഐഫോണും 50,000 രൂപയും കവർന്ന ശേഷം ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
വിവരം ഇൻഡിഗോ വിമാനത്തിൽ അറിയിക്കുകയും മോഷ്ടാവിനെ പുറത്തിറക്കി പൊലീസിന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.