Posted On
date_range Updated On
date_range യാത്രികൻ മരിച്ചു; മൂന്ന് മണിക്കൂർ പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
എ.ഐ-105 വിമാനത്തിൽ വെച്ച് മെഡിക്കൽ സംഘം യു.എസ് പൗരനെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട് നാലുമണിക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.