Posted On
date_range Updated On
date_range പാതി തിന്ന ഓംലെറ്റിനുള്ളിൽ കണ്ടത് ചത്ത പാറ്റയെ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി
ന്യൂഡൽഹി: വിമാനയാത്രക്കിടെ കഴിച്ച ഓംലെറ്റിൽ നിന്ന് പാറ്റയെ ലഭിച്ച യാത്രക്കാരി എയർ ഇന്ത്യക്ക് പരാതി നൽകി. എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ കിട്ടിയത്.
യാത്രക്കാരിയുടെ രണ്ട് വയസ്സുള്ള മകൻ ഓംലെറ്റിന്‍റെ പകുതി കഴിച്ചിരുന്നു. ശേഷം ബാക്കി കഴിക്കുമ്പോഴാണ് ഇവർ പാറ്റയെ കണ്ടത്. ഇതിന്‍റെ ഫോട്ടോയും വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നീട് എയർ ഇന്ത്യക്ക് പരാതി നൽകി. ഭക്ഷ്യവിഷബാധയുണ്ടായെന്നും യാത്രക്കാരി പരാതിയിൽ പറഞ്ഞു.
പിന്നീട്, എയർ ഇന്ത്യ പരാതിയോട് പ്രതികരിച്ചു. കാറ്ററിങ് സർവിസ് ഏജൻസിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.