പരമേശ്വര്‍ ഗോദ്റജ് അന്തരിച്ചു

മുംബൈ: സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പരമേശ്വര്‍ ഗോദ്റജ് (70) നിര്യാതയായി. വ്യവസായ പ്രമുഖന്‍ ആദി ഗോദ്റജിന്‍െറ ഭാര്യയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിനുടമയായ പരമേശ്വര്‍ വിനോദ, വ്യവസായ മേഖലകളിലെ പ്രമുഖരുമായെല്ലാം അടുത്ത സുഹൃദ്ബന്ധം നിലനിര്‍ത്തിയിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗരെ, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, ക്ളിന്‍റണ്‍ ഗ്ളോബല്‍ ഇനിഷ്യേറ്റിവ് റ്റു കോംപാറ്റ് എയിഡ്സ് തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.

കുറച്ചുകാലം എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസ് ആയി ജോലിചെയ്ത പരമേശ്വര്‍ സുഹൃത്തകൂടിയായ നടന്‍ ഫിറോസ് ഖാന്‍െറ അഭ്യര്‍ഥനപ്രകാരം 1975ല്‍ സിനിമക്കുവേണ്ടി നടി ഹേമമാലിനിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പനചെയ്തു. 1965ല്‍ ആദി ഗോദ്റജിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഗോദ്റജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍െറ തലപ്പത്തുള്ള നിസ ഗോദ്റജ്, താനിയ ദുബാഷ്, ഗോദ്റജ് റിയാലിറ്റി കമ്പനിയുടെ ചുമതലയുള്ള പിര്‍ജോഷ എന്നീ മക്കളുണ്ട്.

Tags:    
News Summary - Parmeshwar Godrej, socialite and philanthropist,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.