Posted On
date_range Updated On
date_range പാർലമെന്റിലെ ഗാന്ധി പ്രതിമ വീണ്ടും മാറ്റുന്നു
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമ വീണ്ടും മാറ്റുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിനു മുമ്പ് സുരക്ഷയും സൗകര്യങ്ങളും ക്രമീകരിക്കാനെന്ന പേരിൽ വീണ്ടുമൊരു ഉടച്ചുവാർക്കലിനാണ് തീരുമാനം.
ഇതനുസരിച്ച് ഗാന്ധി പ്രതിമ പഴയ പാർലമെന്റ് മന്ദിരത്തിന്റെ അഞ്ചാം നമ്പർ ഗേറ്റിനു സമീപത്തേക്കാണ് മാറ്റുന്നത്. പുതിയ-പഴയ പാർലമെന്റിന്റെ മുൻഭാഗത്തുനിന്ന് ഗാന്ധി പ്രതിമക്കൊപ്പം ഛത്രപതി ശിവാജി, മഹാത്മ ജ്യോതിബ ഫുലെ എന്നിവരുടെ പ്രതിമകളും മാറ്റും, ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറുടെ പ്രതിമ മാറ്റാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.