തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് സി.ഐ.എസ്.എഫ് ജ​വാ​ൻ മ​രി​ച്ചു

അ​മൃ​ത്സ​ർ: തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ് സി​.ഐ.​എ​സ്.എ​ഫ് ജ​വാ​ന്‍ മരണ​െ പൊലീസ് അറിയിച്ചു. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ലോക്കൽ റോസ് ഗാർഡനിലെ എം.പിയുടെ ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

കോ​ണ്‍​ഗ്ര​സ് എം​.പി ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു​വി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്. എം​.പിയു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ റോ​സ് ഗാ​ര്‍​ഡ​നി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം എം​.പി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഉത്തർപ്രദേശിൽ നിന്നുള്ള ഗാർഡ് സന്ദീപ് സിംഗ് ത​െൻറ തോക്ക് വൃത്തിയാക്കുന്ന മുറിയിൽ തനിച്ചായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമീർ വർമ്മ പറഞ്ഞു. സ​ന്ദീ​പ് സിം​ഗി​ന്‍റെ താ​ടി​യി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യി​ലൂ​ടെ പു​റ​ത്തു​വ​ന്നു.ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​യാ​ളെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags:    
News Summary - Paramilitary Jawan Dies After Gun Goes Off Accidentally While Cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.