പാൻ കാർഡ് തട്ടിപ്പ്; 46 കോടിയുടെ ഇടപാട് നടത്തിയതിന് കോളജ് വിദ്യാർഥിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥി അറിയാതെ 46 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി പരാതി.

ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ ദണ്ഡോതിയ എന്ന യുവാവിന് ആദായ നികുതി വകുപ്പ്, ജി.എസ്.ടി വകുപ്പുകളിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2021ൽ മുംബൈയിലും ഡൽഹിയിലും രജിസ്റ്റർ ചെയ്ത കമ്പനിയുടേതായിരുന്നു നോട്ടീസ്. പ്രമോദ് കുമാറിന്റെ പാൻ കാർഡ് ഉപയോഗിച്ചായിരുന്നു കമ്പനി രജിസ്റ്റർ ചെയ്തിരുന്നത്

ആദായ വകുപ്പിൽ നിന്നും ജെ.എസ്.ടിയിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുംബൈയിലും ഡൽഹിയിലും 2021 ൽ തന്റെ പാൻ കാർഡ് വഴി ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസിലായത്. ഇത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ല. തന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തട്ടിപ്പിനിരയായ പ്രമോദ് കുമാർ പറഞ്ഞു.

പലതവണ പരാതി നല്കാൻ ശ്രമിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രമോദ് കുമാർ ആരോപിക്കുന്നു. തുടർന്ന് വെള്ളിയാഴ്ച എ.എസ്.പിയുടെ ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - PAN card fraud; Income tax department notice to college student for making 46 crore transaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.