‘അമ്മ’യുടെ കസേരയില്‍ തുടക്കം

ചെന്നൈ: പന്നീറല്ല താനെന്ന് പളനി ഇരുന്ന് തെളിയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യദിനം ജയലളിതയുടെ ഓഫിസും കസേരയുമാണ് പളനിസാമി ഉപയോഗിച്ചത്. അധികാരമേല്‍ക്കുന്നതിന് തൊട്ട് മുമ്പ് ജയലളിതയുടെ ശവകുടീരത്തില്‍ പോയി ‘അനുവാദം’ വാങ്ങാനും പളനി തയാറായില്ല.
ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ പന്നീര്‍സെല്‍വം ഇക്കാലമത്രയും ജയലളിതയുടെ ഓഫിസ്, കസേര എന്നിവ ഉപയോഗിച്ചിരുന്നില്ല.

അമ്മയുടെ പ്രതിബിംബമായാണ് പന്നീര്‍സെല്‍വം അവയെ കണ്ടിരുന്നത്. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ജയലളിത ഡല്‍ഹിയില്‍ പോകുമ്പോഴും കസേര കൂടെകൊണ്ടുപോയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റ ചടങ്ങില്‍ ജയലളിതയുടെ കസേരയും അതില്‍ ചിത്രവും ഒത്ത നടുക്കായി സ്ഥാനം പിടിച്ചിരുന്നു.അതേസമയം സ്ഥാനം ഏല്‍ക്കുന്നതിന് ഓഫിസില്‍ സ്ഥാപിച്ച ജയലളിതയുടെ ചിത്രത്തില്‍ പളനിസാമി പുഷ്പാര്‍ച്ചന നടത്തി.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ജയയുടെ ചിത്രം റോസാപൂവ് ചാര്‍ത്തി മേശയില്‍ ഇടംപിടിച്ചിരുന്നു.  തിങ്കളാഴ്ച ഉച്ചക്ക് ചുമതല ഏല്‍ക്കാനത്തെിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. ചുമതല ഏറ്റ് സീറ്റില്‍നിന്ന് എഴുന്നേറ്റതിന് പിന്നാലെ മന്ത്രിമാരും എം.എല്‍.എമാരും ഉദ്യോഗസ്ഥരും ആശംസകളുമായി പൂച്ചെണ്ടുകള്‍ കൈമാറി. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും ആശംസ നേരാന്‍ എത്തി.

Tags:    
News Summary - palani samy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.