പാക് ഭീകരർ നുഴഞ്ഞുകയറുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് സേന

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ ക​ശ്മീ​രി​ലെ ഉ​റി മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ തീ​വ്ര​വാ​ദി​ക​ൾ ശ്ര​മിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സു​ര​ക്ഷാ​സേ​ന. പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗം സ്ഥാപിച്ച സി.സി.ടിവി കാമറയിലാണ് ഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.

വ്യാ​ഴാ​ഴ്ചയാണ് ബാ​ര​മു​ള്ള ജി​ല്ല​യി​ലെ ക​മാ​ൽ​ക്കോ​ട്ടി​ൽ മ​ദി​യ​ൻ നാ​നാ​ക് സൈ​നി​ക പോ​സ്റ്റി​ന് സ​മീ​പം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നുഴഞ്ഞുകയറ്റക്കാരുമായി നടന്ന ഏ​റ്റു​മു​ട്ട​ലി​ൽ സേ​ന മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഭീകരരുടെ കൈവശം വലിയ തോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താവ് കേണൽ എംറോൺ മുസാവി അറിയിച്ചു.

കഴിഞ്ഞ 72 മണിക്കൂറിനിടെ ഭീകരർ നടത്തുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഉറിയിലേത്. കഴിഞ്ഞ ദിവസം ജമ്മുവിലെ റജൗരിയിലും പന്നൻവാലയിലും ഭീകരർ നടത്തിയ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സേന തകർത്തിരുന്നു. റജൗരി‍യിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ പരിക്കുകളോടെ പിടികൂടി.


Tags:    
News Summary - Pakistani terrorists were trying to infiltrate into India from Uri sector-Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.