പാക്​ പൈലറ്റ്​ കൊല്ലപ്പെട്ടത്​ പ്രദേശവാസികളുടെ ആക്രമണത്തിലെന്ന്​

ന്യൂഡൽഹി: ഇന്ത്യൻ വെടിവെപ്പിൽ വീണ പാകിസ്​താ​​െൻറ എഫ്​ 16 യുദ്ധവിമാനത്തി​​െൻറ പൈലറ്റ്​ കൊല്ലപ്പെട്ടത്​ പ്രദ േശവാസികളുടെ ആക്രമണത്തിലെന്ന്​ വെളിപ്പെടുത്തൽ. വിമാനത്തിൽനിന്ന്​ പാക്​ അധീന കശ്​മീർ ഭാഗത്തുവീണ പൈലറ്റ്​ ശഹ്​സാദുദ്ദീനെ ഇന്ത്യക്കാരൻ എന്നു​ തെറ്റിദ്ധരിച്ചാണത്രെ ആക്രമിച്ചത്​.

ലണ്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഖാലിദ്​ ഉമറാണ്​ ഫേസ്​ബുക്കിൽ സംഭവത്തി​​െൻറ വിശദാംശങ്ങൾ കുറിച്ചത്​. നിലത്തുവീണ ശഹ്​സാദുദ്ദീനെ ഒാടിക്കൂടിയ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പിന്നീട്​ തിരിച്ചറിഞ്ഞ്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Tags:    
News Summary - Pakistani F-16 pilot was mistaken to be an Indian, lynched by his own: Report- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.