Posted On
date_range Updated On
date_range പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു
പൂഞ്ച്: ജമ്മു - കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. മെന്ദർ സെക്ടറിലെ മാൻകോട്ടിൽ ന ിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഷാഹ്പുർ, കിർനി, കസ്ബ സെക്ടറുകളിലും പ്രകോപനം കൂടാതെ പാകിസ്താൻ വെടിവെപ്പ് നടത്തിയിരുന്നു. ചെറിയ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള ആക്രമണവും മോർട്ടാർ ഷെല്ലിങ്ങും നടന്നു.
തിങ്കളാഴ്ച പൂഞ്ചിലെ മൻകോട്ട് സെക്ടറിൽ നിയന്ത്രണരേഖയിലെ ഗ്രാമങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ വെടിവെപ്പ് നടത്തിയിരുന്നു. ഏപ്രിൽ 24ന് രജൗറി ജില്ലയിൽ പാക് സൈന്യം നടത്തിയ ഷെല്ലിങ് നിരവധി വീടുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.