Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ
രജൗരി: നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് ശനിയാഴ്ചയും പാക് സൈന്യം വെടിയുതിർത്തത്.
പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. തുടർന്ന് വൈകീട്ട് നാല് മണിയോടെ ഇന്ത്യൻ സേന തിരിച്ചടിച്ചു. പൂഞ്ച് മേഖലയിലെ നിയന്ത്രണരേഖയിലും പാക് സൈന്യം വെടിയുതിർത്തു.
ഫെബ്രുവരി 14ന് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. 2003ലുണ്ടാക്കിയ വെടി നിർത്തൽ കരാർ പാകിസ്താൻ നിരന്തരം ലംഘിക്കുകയാണെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.