Posted On
date_range Updated On
date_range ഇന്ത്യന്‍ ഹൈകമീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തിന്‍െറ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈകമീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബവാലയെ വിളിച്ചുവരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി ആവശ്യമെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് നല്‍കിയത്. തുടരുന്ന ആക്രമണ സംഭവങ്ങള്‍ ഇന്ത്യ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാറിന്‍െറ ലംഘനമാണ്, ആക്രമണത്തിന് പാക് സായുധസേന ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യു.എന്‍ പ്രസിഡന്‍റ് ബാന്‍ കി മൂണിന്‍െറ വക്താവ് സ്റ്റീഫന്‍ ദുജറിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.