പൂഞ്ചിൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാക് ഷെല്ലാക്രമണം

ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു മേഖലയിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താൻ സേനയുടെ പ്രകോപനം. പൂഞ്ച് ജില്ലയിലെ മാൾട്ട ഏരിയയിലാണ് പാക്സൈന്യം കനത്ത ഷെല്ലാക്രമണവും െവടിവെപ്പും നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഇന്ത്യൻ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാകിസ്താൻ മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
 
പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേനയും തിരിച്ചടിച്ചു. പാക് മേഖലയിലേക്ക് മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പുമാണ് സുരക്ഷാസേന നടത്തിയത്.

2003 നവംബറിൽ ഏർപ്പെട്ട ഉഭയകക്ഷി വെടിനിർത്തൽ കരാർ നിരവധി തവണയാണ് പാക് സൈന്യം ലംഘിച്ചിട്ടുള്ളത്.

 

Tags:    
News Summary - Pakistan Fires at Indian Positions in Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.