Posted On
date_range Updated On
date_range പൂഞ്ചിൽ പാക്സേനയുടെ വെടിവെപ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു
പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താന്‍ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന് ദർ മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇതേ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
രാവില െ ഒമ്പത് മണിയോടെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യൻ പോസ്റ്റുകളും സിവിലിയൻ പ്രദേശങ്ങളും ലക്ഷ്യമാക്കിയായിരുന്നു ഇത്. ചെറിയ ആയുധങ്ങൾ കൊണ്ടുള്ള വെടിവെപ്പും മോട്ടാർ ഷെല്ലിങ്ങും ആണ് നടത്തിയതെന്ന് കരസേന അറിയിച്ചു.
കഴിഞ്ഞ ജൂലൈ 12ന് പൂഞ്ച്, രജൗറി മേഖലകളിലെ അതിർത്തിയിൽ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.