representational image
Posted On
date_range Updated On
date_range പാക് ഭീകരവിരുദ്ധ സേനയിലെ ഇൻസ്പെക്ടർ അജ്ഞാതെൻറ വെടിയേറ്റ് മരിച്ചു
പെഷവാർ(പാകിസ്താൻ): പാക് ഭീകര വിരുദ്ധ സേനയിലെ ഇൻസ്പെക്ടർ അജ്ഞാതെൻറ വെടിയേറ്റ് മരിച്ചു. മറ്റൊരു സേനാംഗത്തിന് പരിക്കേറ്റു. പാകിസ്താനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽ വെച്ചായിരുന്നു സംഭവം.
ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹ്വയാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച തോക്കേന്തിയ അക്രമി പെഷവാർ സെൻട്രൽ ജയിലിന് പുറത്ത് വെച്ച് ഭീകര വിരുദ്ധ സേനാംഗങ്ങൾക്കു നേരെ (കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെൻറ്-സി.ടി.ഡി) നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സേനാംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാകിസ്താൻ സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യക്തിയോ സംഘടനയോ ഇതുവരെ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.