Posted On
date_range Updated On
date_range ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് ബസ്റ. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്‍റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്.
വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കയ് പോ ചെ, പർസാനിയ, ബ്ലാക്ക് ഫ്രൈഡേ, ജബ് വീ മെറ്റ് തുടങ്ങിയ ഹിന്ദി സിനിമകളിലും ഔട്ട്സോഴ്സ് എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.