Posted On
date_range Updated On
date_range പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിന് ചെറു പാർട്ടികളെ ക്ഷണിച്ചില്ലെന്ന് ഉവൈസി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലേക്ക് ചെറിയ രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കാത്തതിൽ വിമർശനമുന്നയിച്ചതിന് പിന്നാലെ, എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിയെ ഫോണിൽ ക്ഷണിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
ബുധനാഴ്ച രാത്രി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവുമായി വിഷയം സംസാരിച്ചപ്പോൾ തന്നെ കളിയാക്കിയതായി ഉവൈസി ‘എക്സി’ൽ കുറിച്ചിരുന്നു. കുറഞ്ഞത് അഞ്ച് എം.പിമാർ ഉള്ള പാർട്ടികളെ മാത്രമേ സർക്കാർ ക്ഷണിക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് റിജിജു പറഞ്ഞതായി ഉവൈസി പറഞ്ഞു. യോഗം നീണ്ടുപോകുമെന്നാണ് കേന്ദ്രമന്ത്രി മറുപടി നൽകിയെ;ന്നും ഉവൈസി ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.