ഓക്‌സിജന്റെ സഹായത്തോടെ കഴിയുന്നത് ഒമ്പത് ലക്ഷം രോഗികള്‍ -കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇപ്പോഴും തുടരുകയാണ്. രാജ്യത്താകമാനം ഒമ്പത് ലക്ഷം കോവിഡ് രോഗികള്‍ നിലവില്‍ ഓക്‌സിജനെ ആശ്രയിച്ച് ചികിത്സയില്‍ കഴിയുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രണ്ടു ലക്ഷത്തോളം പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് നിലനിര്‍ത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് മഹാമാരി വിലയിരുത്തുന്ന മന്ത്രിതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

4,88,861 പേരാണ് ഐ.സി.യുവില്‍ കഴിയുന്നത്. 9,02,291 പേരാണ് ഓക്‌സിജന്‍ സഹായത്തിലുള്ളത്. 1,70,841 പേരാണ് വെന്റിലേറ്ററിലുള്ളത്.

ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ രാജ്യത്തെ ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ചതായും യോഗത്തില്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടക്കം കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Over 9 Lakh Patients On Oxygen Support Across India says health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.