Posted On
date_range Updated On
date_range 12-14 പ്രായക്കാരായ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിന്‍ നൽകി -കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യുഡൽഹി: രാജ്യത്തെ 12നും 14നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തിലധികം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ലോകത്തെ ഏറ്റവും ബ്യഹത്തായ വാക്സിനേഷന്‍ യജ്ഞത്തിൽ ഒരു പൊന്‍തൂവൽ കൂടി രാജ്യം നേടിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് ഏഴു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകളുടെ എണ്ണം 181.85 കോടി കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടുകൾ പ്രകാരം, 2.2 കോടിയിലധികം ബൂസ്റ്റർ ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും മുന്‍ നിര പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ളവർക്കും നൽകിയിട്ടുണ്ട്.
കോവിഡിനെതിരായ രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന് കഴിഞ്ഞ വർഷം ജനുവരി 16 മുതലാണ് തുടക്കമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.