ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. തുടർച്ചയായ മൂന്നാംദിവസമാണ് 26,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 551പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 22,674 ആയി. 5,34,621 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി.
മുംബൈ, ചെന്നൈ, ഡൽഹി, ബംഗളൂരു നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നത് ആശങ്ക ഉയർത്തുന്നു. മുംബൈയിൽ ഇതുവരെ 91,745 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,244 പേർ നഗരത്തിൽ മരിച്ചു.
മഹാരാഷ്ട്രയിൽ ശനിയാഴ്ച 8,139 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,46,600 ആയി. ഡൽഹിയിൽ ഇതുവരെ 1,10,921 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.