Posted On
date_range Updated On
date_range പുൽവാമയിൽ ഭീകരനെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഗുന്ദിപൊര ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി കശ്മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു.
ഏറ്റുമുട്ടൽ തുടരുകയാണെന്നും പ്രദേശത്ത് ഒരു ഭീകരൻ കൂടി ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശത്ത് ഭീകരർ എത്തിയിട്ടുണ്ടെന്ന വിവരം ഞായറാഴ്ചയാണ് സുരക്ഷാ സേനക്ക് ലഭിച്ചത്. ഇതോടെയാണ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.