Posted On
date_range Updated On
date_range ശ്രീനഗറിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സേന വധിച്ചു; ഒരാളെ പിടികൂടി
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടിയെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ഒരു എ.കെ 47 റൈഫിളും ഒരു പിസ്റ്റളും സേന നടത്തിയ തെരച്ചിലിൽ പ്രദേശത്ത് നിന്ന് കണ്ടെടുത്തു. സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്.
ബുധനാഴ്ച ജമ്മു കശ്മീരിലെ ബുദ്ഗാമിലെ അരിബാഗിൽ രണ്ട് ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.