അവശ്യസേവനകൾക്കായി സിംഘു അതിർത്തിയിലെ ദേശീയപാത ഒഴിഞ്ഞതായി സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരുമായി ഹരിയാന സർക്കാർ കൂടിക്കാഴ​്​ച നടത്തി. സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ സ്​ഥാപിച്ചിരിക്കുന്നതിനാൽ അവശ്യ സർവിസുകൾക്ക്​ തടസം നേരിടുന്നുവെന്ന്​ അറിയിച്ചായിരുന്നു കൂടിക്കാഴ്ച.

തുടർന്ന്​ സിംഘു അതിർത്തിയിൽ സ്​ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ എടുത്തുമാറ്റി ദേശീയപാതയുടെ ഒരു ഭാഗം ഒഴിച്ചുനൽകിയതായി കിസാൻ സംയുക്ത മോർച്ച അറിയിച്ചു. ഓക്​സിജൻ വാഹനങ്ങൾക്കും ആംബുലൻസ്​, മറ്റു അവശ്യസർവിസുകൾക്കും അതുവഴി ഗതാഗതം അനുവദിക്കും.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബറിലാണ്​ കർഷകരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ​സമരം.

തങ്ങളാൽ കഴിയുന്ന വഴികളിലൂടെ മഹാമാരിക്കെതിരെ പോരാടാൻ എല്ലാ പിന്തുണയും നൽകുമെന്ന്​ കർഷകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ ഗുരുതര ​േരാഗികൾക്കുള്ള ഓക്​സിജൻ വിതരണം തടസപ്പെടുത്തുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. തങ്ങൾ പ്രധാനപാതകൾ ഒഴിഞ്ഞതാണെന്നും ബാരിക്കേഡുകൾ ഒഴിവാക്കി തുറന്ന ഗതാഗതം സാധ്യമാക്കാത്തതിന്​ സർക്കാറിനെ കുറ്റപ്പെടുത്തേണ്ടി വരുമെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.

Tags:    
News Summary - One side of highway at Singhu border to be cleared for passage of emergency services say farmer leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.