Posted On
date_range Updated On
date_range നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; ഒമ്പത് പേർക്ക് പരിക്ക്
ഡൽഹി: ഡൽഹിയിലെ ധ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൻ്റെ ബേസ്മെന്റിന്റെ മതിൽ തകർന്ന് വീണ് യുവതി മരിച്ചു. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശ് ജാൻസി സ്വദേശി ദേവി(30)യാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ചാണ് ദേവി മരിച്ചത്.
പരിക്കേറ്റ എല്ലാവരും ആശുപത്രി നിർമ്മാണ തൊഴിലാളികളാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു തുടർന്ന് നിരവധി തൊഴിലാളികൾ അതിനടിയിൽ അകപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.